📰👉 ഇന്നു നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. വിവിധ ബസ് ഓപ്പറേറ്റേഴ്സ് സംഘടനകളുമായി ഗതാഗതമന്ത്രി ഇന്നലെ രാത്രി നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്.
📰👉 യുഎസുമായുള്ള ചർച്ചകൾക്ക് തയാറാണെന്നും തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ രണ്ടു ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തയാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
📰👉 കെഎസ്ആർടിസി പെൻഷൻ തുക വർധിപ്പിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം പൂർണമായും തള്ളിക്കൊണ്ടാണ് സർക്കാർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
📰👉 മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരേ പ്രതിഷേധമുയർത്തിയ സംഭവത്തിൽ കോളജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൾ മിസ്രിയ എന്നിവരെ പത്തു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.
📰👉 ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (HPCL) റിഫൈനറിയിൽ വൻ തീപിടിത്തം. എണ്ണ ടാങ്കിന് സമീപത്താണ് തീപിടിത്തമുണ്ടായത്.
📰👉 കുട്ടികൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത 18,000 ത്തോളം കേസുകൾ കേരളത്തിൽ കോടതികളുടെ പരിഗണനയിലുണ്ടെന്ന് കണക്കുകൾ.
📰👉 ശമ്പളവർധന ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ വസ്ത്രനിർമാണശാല തൊഴിലാളികൾ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും അക്രമാസക്തമായി; റോഡുകൾ ഉപരോധിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.
📰👉 സ്വീഡൻ, ബെൽജിയം, ലക്സംബർഗ്, എസ്റ്റോണിയ എന്നിവിടങ്ങളിലെ സൂപ്പർ മാർക്കറ്റ് ഫ്രീസറുകളിൽ താപനില ഉയർത്തി സാധനങ്ങൾ നശിപ്പിച്ചു.
📰👉 ഷെ–ഫോക്സുന്തോ ദേശീയോദ്യാനത്തിൽ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ ആറ് ഇന്ത്യൻ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.















