പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എ.ഐ.ജി ജി. പൂങ്കുഴലി (IPS) കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്കാണ് (CBI) പൂങ്കുഴലിയെ നിയമിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ഉത്തരവിറക്കി.
അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ഡെപ്യൂട്ടേഷൻ കാലാവധി. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തന്നെ അവർ സി.ബി.ഐയിൽ ചുമതലയേൽക്കണം.
എം.എൽ.എയായിരുന്ന സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയാണ് ജി. പൂങ്കുഴലി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നതിന് മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.















