spot_img

കാലടി സർവ്വകലാശാലയിൽ ഡിഗ്രി പാസാകാത്തവർക്ക് പി.ജി പ്രവേശനം; ഓഡിറ്റ് വിഭാഗം വിശദീകരണം തേടി, അന്വേഷണം പ്രഖ്യാപിച്ച് സിൻഡിക്കേറ്റ്

spot_img

Date:

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ബിരുദം പാസാകാത്ത വിദ്യാർത്ഥികൾക്ക് പി.ജി കോഴ്സുകളിലേക്ക് അനധികൃതമായി പ്രവേശനം നൽകിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. 2017-ലും 2021-ലും ഡിഗ്രി തോറ്റ വിദ്യാർത്ഥികൾക്ക് പി.ജി പ്രവേശനം നൽകിയെന്ന കണ്ടെത്തലിന്മേലാണ് ഓഡിറ്റ് വിഭാഗം സർവ്വകലാശാലയോട് വിശദീകരണം തേടിയത്. അനധികൃത പ്രവേശനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി കാംപെയിൻ കമ്മിറ്റി ചാൻസിലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയതിന് പിന്നാലെ സർവ്വകലാശാല സിൻഡിക്കേറ്റ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

2014-17 കാലഘട്ടത്തിൽ സർവ്വകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എയ്ക്ക് പഠിച്ച വിദ്യാർത്ഥിനിക്ക് 2017-ൽ അതേ ക്യാമ്പസിൽ തന്നെ എം.എയ്ക്ക് പ്രവേശനം ലഭിക്കുകയും 2019-ൽ എം.എ പാസാവുകയും ചെയ്തു. എന്നാൽ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ വാങ്ങുന്ന ഘട്ടത്തിലാണ് വിദ്യാർത്ഥിനിക്ക് ഡിഗ്രിക്ക് പാസ് മാർക്ക് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഡിഗ്രി അഞ്ചാം സെമസ്റ്ററിലെ എല്ലാ വിഷയങ്ങൾക്കും തോറ്റതിനാൽ വിദ്യാർത്ഥിനി പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകിയിരുന്നതായും റിപ്പോർട്ടിലുണ്ട്.

സമാനമായി, 2001-ൽ ബാച്ചിലർ ഓഫ് ഫൈനാൻസ് ആർട്സിൽ പ്രവേശനം നേടിയ ഒരു വിദ്യാർത്ഥിക്ക് 2021-ൽ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയിരുന്നു. ആ ബാച്ചിൽ ഡിഗ്രി തോറ്റ ഒൻപത് വിദ്യാർത്ഥികളിൽ ഉൾപ്പെട്ട ഇദ്ദേഹം ബിരുദം പാസായിട്ടില്ലെന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സമയത്താണ് തിരിച്ചറിഞ്ഞത്.

സിൻഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചു വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ വിശദീകരണം തേടിയിരുന്നെങ്കിലും സർവ്വകലാശാല മറുപടി നൽകിയിരുന്നില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. തുറവൂരിൽ അനധികൃത പി.ജി പ്രവേശനം നൽകിയതിന് പിന്നിൽ അന്ന് ക്യാമ്പസ് ഡയറക്ടറായിരുന്ന എൽ.ഡി.എഫ് സിൻഡിക്കേറ്റ് അംഗമാണെന്നാണ് സേവ് യൂണിവേഴ്സിറ്റി കാംപെയിൻ കമ്മിറ്റിയുടെ ആരോപണം. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇക്കാര്യത്തിലും അന്വേഷണം നടത്താൻ തീരുമാനമായി. നേരത്തെ അധ്യാപക അനുപാതം തെറ്റിച്ച് 19 പേരെ അനധികൃതമായി നിയമിച്ചെന്ന ഓഡിറ്റ് കണ്ടെത്തലിലും സിൻഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related