spot_img

അഖിലേഷിന്റെ നിർണ്ണായക നീക്കം; ഉത്തർപ്രദേശിൽ എസ്.പി – എ.എ.പി സഖ്യത്തിന് കളമൊരുങ്ങുന്നു, പ്രതിപക്ഷ പ്രചാരണത്തിന് സി.ജെ.പിയും

spot_img

Date:

ദില്ലി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടി (എസ്.പി) – ആം ആദ്മി പാർട്ടി (എ.എ.പി) സഖ്യത്തിന് കളമൊരുങ്ങുന്നു. എ.എ.പി എം.പി സഞ്ജയ് സിംഗും എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും വെള്ളിയാഴ്ച ലഖ്‌നൗവിൽ വെച്ച് കൂടിക്കാഴ്ച നടത്തി. അതിനിടെ, പ്രതിപക്ഷ പ്രചാരണത്തിന് കരുത്തുപകരാൻ കോക്റോച്ച് ജനതാ പാർട്ടിയും (സി.ജെ.പി) രംഗത്തിറങ്ങും. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും സമ്മർദ്ദ ഗ്രൂപ്പായി തുടരാനുമാണ് സി.ജെ.പിയുടെ തീരുമാനം.

യു.പി കോർഡിനേഷൻ കമ്മിറ്റിയിൽ സി.ജെ.പി 16 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രചാരണരംഗത്തെ സി.ജെ.പിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് എസ്.പി നേതൃത്വം.

ബി.ജെ.പിക്കും പ്രതിപക്ഷത്തിനും ഒരുപോലെ നിർണ്ണായകമായ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള നീക്കത്തിലാണ് അഖിലേഷ് യാദവ്. സഞ്ജയ് സിംഗിന് പുറമേ സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യയുമായും അഖിലേഷ് കൂടിക്കാഴ്ച നടത്തി. എസ്.പി – കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇരുനേതാക്കളെയും അദ്ദേഹം കണ്ടത്.

കഴിഞ്ഞ വർഷം ജൂലൈയിൽ എ.എ.പി ‘ഇന്ത്യ’ മുന്നണി വിട്ടിരുന്നെങ്കിലും, യു.പിയിൽ എ.എ.പിയുമായി സഖ്യമുണ്ടാക്കാൻ അഖിലേഷ് യാദവ് താൽപര്യം അറിയിച്ചതായാണ് സൂചന. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യചർച്ചകൾ നടന്നിരുന്നെങ്കിലും സീറ്റ് വിഭജനത്തെച്ചൊല്ലി വഴിമുട്ടുകയും എ.എ.പി ഒറ്റയ്ക്ക് മത്സരിച്ച് പരാജയപ്പെടുകയുമായിരുന്നു.

കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ മറ്റന്നാൾ
അതേസമയം, സീറ്റ് വിഭജനം മുൻനിർത്തി കോൺഗ്രസുമായുള്ള എസ്.പിയുടെ ഔദ്യോഗിക ചർച്ചകൾ മറ്റന്നാൾ ആരംഭിക്കും. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചർച്ചയിൽ പങ്കെടുത്തേക്കും. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിൽ 181 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടതായി അഖിലേഷ് യാദവ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് എസ്.പി. 2022-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 255 സീറ്റുകളും എസ്.പി 111 സീറ്റുകളും നേടിയപ്പോൾ, 399 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. എന്നാൽ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്ന എസ്.പി – കോൺഗ്രസ് സഖ്യം 80-ൽ 43 സീറ്റുകൾ പിടിച്ചെടുത്ത് ബി.ജെ.പിയെ 33 സീറ്റുകളിലേക്ക് ഒതുക്കിയിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related