പാലാ: പാലാ രൂപതയുടെ പ്രഥമ മെത്രാൻ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ വേർപാടിന്റെ 40-ാം വാർഷികം (21-11-2026) ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു.
രാവിലെ 6.45-ന് പാലാ കത്തീഡ്രലിൽ വിശുദ്ധ കുർബാനയും തുടർന്ന് കബറിടത്തിങ്കൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷയും നടന്നു. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലാണ് അനുസ്മരണ ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്. രൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുത്ത് പ്രഥമ ഇടയന് പ്രാർത്ഥനാപൂർവ്വം സ്മരണാഞ്ജലികൾ അർപ്പിച്ചു.
















