പാലാ: പാലാ രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ 30 വർഷത്തെ നേതൃത്വ ശുശ്രൂഷ രൂപതയെ ബലവത്തായ അടിസ്ഥാനത്തിൽ പടുത്തുയർത്തിയെന്ന് മാത്രമല്ല, മുന്നോട്ടുള്ള യാത്രയിൽ വ്യക്തമായ ദിശാബോധം നൽകുകയും ചെയ്തെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
രൂപതയുടെ വളർച്ചയ്ക്കും ആത്മീയ-സാമൂഹിക മുന്നേറ്റങ്ങൾക്കും ശക്തമായ അടിത്തറ പാകുന്നതിൽ വയലിൽ പിതാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വം നിർണ്ണായക പങ്കുവഹിച്ചുവെന്നും, അദ്ദേഹം പകർന്നുനൽകിയ മൂല്യങ്ങൾ രൂപതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എന്നും വഴികാട്ടിയായി തുടരുകയാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരിച്ചു.
















