ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഖെഷ്ം (Qeshm) ദ്വീപിലും സമീപ പ്രദേശങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. യു.എസ് വ്യോമാക്രമണം നടത്തുകയും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ശക്തമായി തിരിച്ചടിക്കുകയും ചെയ്തതോടെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്.
അതേസമയം, ഇറാനെതിരെ പെട്ടെന്ന് സൈനിക നടപടി സ്വീകരിക്കാൻ തിടുക്കമില്ലെന്നും നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ ഇറാന്റെ സാമ്പത്തിക ശേഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















