കോതനല്ലൂർ / കുറവിലങ്ങാട്: 65-ാമത് കുറവിലങ്ങാട് സബ്ജില്ലാ കലോത്സവത്തിൽ സ്കൂൾ ബാൻഡ് മത്സര വിഭാഗത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികവുറ്റ താളമേളങ്ങളും അച്ചടക്കമുള്ള അവതരണവും കൊണ്ടാണ് സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചത്.
കോതനല്ലൂർ ഇമ്മാനുവൽസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ സബ്ജില്ലയിലെ പ്രമുഖ സ്കൂളുകൾ മാറ്റുരച്ച ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് സെന്റ് മേരീസ് ടീം വിജയകിരീടമണിഞ്ഞത്.















