ഭരണങ്ങാനം: സംസ്ഥാന സ്കൂൾ കായിക മേളയിൽ അഭിമാനാർഹമായ നേട്ടവുമായി ഭരണങ്ങാനം എസ് എച്ച്. ജി. എച്ച് സ്കൂൾ
സ്പോർട്സ് ഡിവിഷൻ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ, ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി അഭിമാന നേട്ടം കൈവരിച്ചു .സ്പോർട്സ് ഹോസ്റ്റൽ വിഭാഗത്തിലെ മികച്ച മൂന്നാമത്തെ സ്കൂളിനുള്ള 50,000 രൂപ ക്യാഷ് പ്രൈസും, ട്രോഫിയും സ്വന്തമാക്കി.
സബ് ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ലോങ് ജമ്പിൽ ഒന്നാം സ്ഥാനവും 80 മീറ്റർ ഹർഡിൽസിൽ രണ്ടാം സ്ഥാനവും നേടി അനുഗ്രഹ കൃഷ്ണൻ സ്കൂളിന്റെ അഭിമാന താരമായി. കൂടാതെ മലയാള മനോരമ ദിനപത്രം ഓരോ ദിവസത്തെ മികച്ച കായിക താരത്തിന് ഏർപ്പെടുത്തിയ 10,000 രൂപയുടെ പ്രത്യേക പുരസ്കാരത്തിനും അനുഗ്രഹ കൃഷ്ണൻ അർഹയായി.
ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിൽ അനുശ്രീ രാജേഷ് രണ്ടാം സ്ഥാനവും എലിസബത്ത് വിൽസൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ജൂനിയർ വിഭാഗം റിലേയിൽ അൽവീന മരിയ ജോസഫ് മൂന്നാം സ്ഥാനം നേടിയപ്പോൾ സംസ്ഥാനതല കരേട്ട മത്സരത്തിൽ സ്റ്റെല്ല ജെയിംസ് മൂന്നാം സ്ഥാനം നേടിയത് സ്കൂളിന് ഇരട്ടി മധുരമായി മാറി. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പ്രാർത്ഥനയും കുട്ടികളുടെയും കോച്ച് പൊന്നി ജോസിന്റെയും കഠിനാധ്വാനവുമാണ് ഈ ചരിത്ര വിജയത്തിന് പിന്നിൽ.അഭിമാന നേട്ടം കൈവരിച്ച കുട്ടികളെയും അധ്യാപകരെയും സ്കൂൾ മാനേജർ അഭിനന്ദിച്ചു.















