ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും പരിശുദ്ധവും വിശുദ്ധവുമായ ജനാധിപത്യ പ്രക്രിയയെയും വോട്ടവകാശത്തെയും സംരക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രതിഷേധത്തിൽ നിന്നും തങ്ങളെ പിന്നോട്ടടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കോ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. വോട്ടർപട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇൻഡി (INDIA) മുന്നണി നേതാക്കൾ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ മാർച്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.















