spot_img

കെ.പി.സി.സി പുനഃസംഘടന നടക്കാതെ കേരളത്തിലെ പ്രശ്നങ്ങൾ തീരില്ല; തിരിച്ചുവരുന്നത് ബി.ജെ.പിയിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടാത്തവരെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി

spot_img

Date:

കാഞ്ഞങ്ങാട്: കെ.പി.സി.സി പുനഃസംഘടന നടക്കാതെ കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പരാതി കൊടുക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ ഗ്രൂപ്പ് പ്രവർത്തനം വിഭാഗീയതയാണെന്നും അദ്ദേഹം കാഞ്ഞങ്ങാട് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കും ഒരുപാട് പരാതികളും പരിഭവങ്ങളുമുണ്ടെന്നും എന്നാൽ അവയെല്ലാം കടിച്ചമർത്തി നിൽക്കുകയാണെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.

സർക്കാരും പാർട്ടിയും തമ്മിൽ ഏകോപനമില്ലാത്തത് പാർട്ടിക്ക് കൃത്യമായ നേതൃത്വം ഇല്ലാത്തതുകൊണ്ടാണ്. ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പല്ലെന്നും അദ്ദേഹത്തിന്റെ സമീപകാല നിലപാടുകളെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നവർക്ക് സീറ്റ് നേടിക്കൊടുക്കാൻ പോലും ഈ ഗ്രൂപ്പിന് സാധിച്ചിട്ടില്ല. കേന്ദ്ര നേതൃത്വമാണ് പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും കെ.സി വേണുഗോപാൽ എന്തുകൊണ്ടാണ് ഇടപെടാത്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എം.പി കൂട്ടിച്ചേർത്തു.

പത്മജയ്ക്കെതിരെ രൂക്ഷ വിമർശനം പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് മടക്കത്തെയും രാജ്മോഹൻ ഉണ്ണിത്താൻ രൂക്ഷമായി വിമർശിച്ചു. ബി.ജെ.പിയിൽ നിന്ന് പ്രതീക്ഷിച്ചത് ലഭിക്കാത്തവരാണ് ഇപ്പോൾ കോൺഗ്രസിലേക്ക് തിരിച്ചുവരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ബി.ജെ.പിയിലേക്ക് പോയപ്പോൾ കെ. കരുണാകരനെ പോലും അപമാനിച്ചാണ് പത്മജ പോയത്. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം ബി.ജെ.പിയിലേക്ക് പോകുമായിരുന്നു എന്നാണ് പത്മജ അന്ന് പറഞ്ഞത്. ആ വാക്കുകൾ തന്നെ കുഴിയിലേക്ക് എടുക്കുന്നത് വരെ മറക്കില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.

അതേസമയം, കാസർകോട് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമന വിവാദത്തിൽ യൂത്ത് കോൺഗ്രസ് പുറത്തുവിട്ട ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസിന്റെ വ്യാജ മെമ്പർഷിപ്പ് വന്നയിടമാണ് കാസർകോട്. മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ നിർദ്ദേശിച്ച ആളാണ് വിദ്യാധരൻ നമ്പ്യാരെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ പട്ടികയിൽ മൂന്നാമനാണ് അദ്ദേഹമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വിശദീകരിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related