ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ‘ബാലെൻ’ ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ പ്രൗഢഗംഭീരമായ ആചാരപരമായ സ്വീകരണം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തിയത്.
2026 മാർച്ചിൽ നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ബാലേന്ദ്ര ഷായുടെ ആദ്യ വിദേശ സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി നേപ്പാൾ പ്രധാനമന്ത്രി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, ഊർജ്ജം, ജലസ്രോതസ്സുകൾ, അടിസ്ഥാന സൗകര്യ വികസനം, പ്രളയാനന്തര പുനർനിർമ്മാണം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയിൽ പ്രധാന വിഷയങ്ങളാകും.
https://www.youtube.com/watch?v=QRA1IPCNgW8&t=222s
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി സംയുക്ത പദ്ധതികളുടെ ഉദ്ഘാടനവും സാമ്പത്തിക പാക്കേജുകളുടെ പ്രഖ്യാപനവും സന്ദർശന വേളയിൽ ഉണ്ടാകുമെന്നാണ് സൂചന. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും ബാലേന്ദ്ര ഷാ കൂടിക്കാഴ്ച നടത്തും.
















