കിഴപറയാർ: ഇടവക മധ്യസ്ഥനായ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം. പ്രധാന തിരുനാൾ ദിനമായ ഇന്നലെ രാവിലെ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ്
മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ച് തിരുനാൾ സന്ദേശം നൽകി. സഭയുടെ പാരമ്പര്യം അനുസരിച്ച് സുവിശേഷങ്ങളും ലേഖനങ്ങളും കഴിഞ്ഞ് കർത്താവിന്റെ പഠനങ്ങളുടെയും പ്രബോധനങ്ങളുടെയും ഉറവിട സ്രോതസ്സാണ് വിശുദ്ധ ഗ്രിഗോറിയോസെന്ന് കർദിനാൾ സന്ദേശത്തിൽ പറഞ്ഞു.
രാവിലെ പള്ളിയിലെത്തിച്ചേർന്ന സഭാ തലവന് ഇടവക ജനങ്ങൾ ഊഷ്മളമായ സ്വീകരണം നൽകി. വികാരി ഫാ. മാത്യു പന്തലാനിക്കൽ, ജനറൽ കൺവീനർ ഷാജി ആമത്തൂർ, കൈക്കാരന്മാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും, വൈകുന്നേരം ഏഴിന് ആലപ്പുഴ റെയ് ബാൻഡിന്റെ ഗാനമേളയും നടന്നു.
















