📰👉 എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണിത്. പകരം പുനരന്വേഷണത്തിന് പുതിയ എസ്ഐടിയെനിയോഗിക്കുന്നതാണ് ഉചിതമെന്ന് ഡിജിപിയും അഡ്വക്കറ്റ് ജനറലും നിര്‍ദേശിച്ചു.
📰👉 ഹിന്ദുവും ക്രിസ്ത്യാനിയും തമ്മിലുള്ള വിവാഹം 1955 ലെ ഹിന്ദു വിവാഹ നിയമ പ്രകാരം നടത്താനോ രജിസ്റ്റര്‍ ചെയ്യാനോ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
📰👉 ബസിനുള്ളില്‍ യാത്രക്കാര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പരിശോധന കര്‍ശനമാക്കാന്‍ കെഎസ്ആര്‍ടിസി. ഹ്രസ്വ-ദീര്‍ഘ ദൂര ബസുകളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ സിഎംഡി നിര്‍ദേശശിച്ചു.
📰👉 2008-ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ നവംബർ 26-ന് ഹൈദരാബാദില്‍ രണ്ട് വന്‍ ഭീകരാക്രമണങ്ങൾ നടത്തുമെന്നും ഈ സ്ഫോടനത്തില്‍ ഏകദേശം 300 പേര് കൊല്ലപ്പെടുമെന്നും ഭീഷണി.
📰👉 പശ്ചിമ ബംഗാളിൽ ബി.ജെ.പി. വനിതാ എം.എൽ.എ കീടനാശിനി ഉള്ളിൽച്ചെന്നതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. ഹിൻഗൽഗഞ്ച് എം.എൽ.എ. രേഖ പത്രയെ വെന്റിലേറ്ററിലേക്ക് മാറ്റി.നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
📰👉 അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീന്‍ പൗഡറുകളും പിടികൂടാന്‍ എല്ലാ ജില്ലകളിലും പരിശോധന നടത്താന്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറോട് ആരോഗ്യമന്ത്രി കെ മുരളീധരന് നിര്‍ദ്ദേശിച്ചു.
📰👉 നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ന്യൂദല്‍ഹിയിലെത്തി. ഈ വര്‍ഷം മാര്‍ച്ചില്‍ അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഭാരത സന്ദര്‍ശനമാണിത്. വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി ജിതിന് പ്രസാദ അദ്ദേഹത്തെ സ്വീകരിച്ചു
📰👉 അമേരിക്ക-ഉത്തരകൊറിയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളോട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രതികരിച്ചില്ലെന്ന് റിപ്പോർട്ട്.
📰👉 സംസ്കൃത സര്‍വകലാശാലയില്‍ മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയതില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. 2024-25 കാലത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിലാണ് അന്വേഷണം
📰👉 കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷനിന്റെ നിയമനങ്ങള്‍ സംബന്ധിച്ച് ഇഡി നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കര്‍ണാടക ഹൈക്കോടതി.
















