spot_img

എസ്.എം.വൈ.എം കൊഴുവനാൽ ഫൊറോനയുടെ വാർഷികാഘോഷം ‘യൂണിസൺ 2K26’ സംഘടിപ്പിച്ചു

spot_img

Date:

കൊഴുവനാൽ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) കൊഴുവനാൽ ഫൊറോനയുടെ വാർഷികാഘോഷം ‘യൂണിസൺ 2K26’ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സൺഡേ സ്കൂൾ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഫൊറോന രക്ഷാധികാരി റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജിന്റാ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി യുവജനങ്ങൾ കൈയെഴുത്തിലൂടെ തയ്യാറാക്കിയ സമ്പൂർണ്ണ ബൈബിളിന്റെ പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച യുവജനങ്ങളെയും മികച്ച പ്രവർത്തനം കാഴ്ചവെച്ച യൂണിറ്റുകളെയും ചടങ്ങിൽ ആദരിച്ചു. ഈ വർഷത്തെ മികച്ച യൂണിറ്റിനുള്ള പുരസ്കാരം അൽഫോൻസാഗിരി യൂണിറ്റ് കരസ്ഥമാക്കി. കാഞ്ഞിരമറ്റം യൂണിറ്റ് ഫസ്റ്റ് റണ്ണറപ്പും മണലുങ്കൽ യൂണിറ്റ് സെക്കൻഡ് റണ്ണറപ്പും നേടി.

യുവസംരംഭകരെ ആദരിച്ചു യുവസംരംഭകരായ ജോസുകുട്ടി എബ്രഹാമിനെയും ആൻസൺ പി. ടോമിനെയും അവരുടെ സംരംഭമായ ‘കെയർ ബഡ്ഡി’യുടെ (Care Buddy) മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ചടങ്ങിൽ ആദരിച്ചു. യുവജനങ്ങളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനായി ആൻസൺ പി. ടോം സംരംഭകത്വ വികസന ക്ലാസും നയിച്ചു.

പാലാ രൂപത ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന CMC, ഫൊറോന ഡയറക്ടർ ഫാ. ജോൺ വയലിൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ശോഭിത SMS എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് യുവജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഫൊറോന സമിതി അംഗങ്ങളും വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related