സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സ്പെഷ്യൽ ലോഗോസ് ക്വിസ് മത്സരത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അഭിമാനകരമായ നേട്ടം. വാശിയേറിയ മത്സരത്തിൽ ചാൾസ് മൂന്നാം സ്ഥാനവും കാതറിൻ നാലാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ, അഞ്ച് വിദ്യാർത്ഥികൾ അഞ്ചാം സ്ഥാനത്തിനും അർഹരായി.
പല റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ഫൈനൽ റൗണ്ടിൽ പ്രവേശിക്കാതെ തന്നെ മികച്ച പ്രകടനത്തിലൂടെയാണ് അഞ്ച് വിദ്യാർത്ഥികൾ അഞ്ചാം സ്ഥാനം നേടിയെടുത്തത്. ഫൈനൽ റൗണ്ടിൽ പ്രവേശിച്ചവരിൽ സ്കൂൾ വിദ്യാർത്ഥികളായി ഇവർ മാത്രമാണുണ്ടായിരുന്നത് എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു.
മുതിർന്നവരും കോളേജ് വിദ്യാർത്ഥികളുമായ ബധിര ഭിന്നശേഷിക്കാരായ മത്സരാർത്ഥികളോട് ഏറ്റുമുട്ടിയാണ് ഈ കൊച്ചുമിടുക്കർ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. കടുത്ത മത്സരത്തിനൊടുവിൽ വിദ്യാർത്ഥികൾ നേടിയെടുത്ത ഈ ചരിത്രവിജയത്തിൽ സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും അഭിനന്ദനങ്ങൾ അറിയിച്ചു.
















