പാലാ: അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ പാലാ നഗരസഭാതല ഉദ്ഘാടനം നടന്നു. പാലാ ജനറൽ ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ്, വാർഡ് കൗൺസിലർ ലീന സണ്ണി, റോട്ടറി ക്ലബ്ബ് അധികൃതർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അഞ്ച് വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും പ്രതിരോധ തുള്ളിമരുന്ന് ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് നഗരസഭാ പരിധിയിൽ ഒരുക്കിയിരിക്കുന്നത്.
















