തിടനാട്: പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ തിടനാട് സെന്റ് ജോസഫ് ചർച്ച് പിതൃവേദിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അസിസ്റ്റന്റ് വികാരി ഫാ. പോൾ ഇരട്ടമാക്കിൽ, പിതൃവേദി പ്രസിഡന്റ് സിബി ഒറ്റാലങ്കൽ എന്നിവർ സംസാരിച്ചു. ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, മെഡിക്കൽ ഗ്യാസ്ട്രോ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിലെ പരിശോധനകൾക്ക് നേതൃത്വം നൽകി. പ്രദേശത്തെ നിരവധി ആളുകൾ സൗജന്യ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തി.
















