വാഷിംഗ്ടൺ: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതാണ് തന്റെ പ്രധാന നേട്ടമെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ നൊബേൽ അവകാശവാദം വ്യക്തമാക്കിയത്.
ലോകസമാധാനത്തിനായി മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് താൻ ചെയ്തതെന്നും ആരും ചെയ്യാത്ത എട്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് സാധിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഇതിന് പുറമെ മറ്റൊരു വലിയ നേട്ടം കൂടി ഉടൻ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപും പല ഘട്ടങ്ങളിലും നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരുന്നു.















