തിരുവനന്തപുരം: വാഹനങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുന്നതിന് (ആൾട്ടറേഷൻ) കർശന നിബന്ധനകളോടെ അനുമതി നൽകി മോട്ടോർ വാഹന വകുപ്പ്. എഞ്ചിനും ഷാസിയും ഉൾപ്പെടെ ഏഴ് തരത്തിലുള്ള മാറ്റങ്ങൾ വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മീഷണർ ജി. സ്പർജൻ കുമാർ പുറത്തിറക്കി.
വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപായി ഗതാഗത വകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും മാനദണ്ഡങ്ങൾക്ക് വിധേയമായും മാത്രമേ മാറ്റങ്ങൾ വരുത്താൻ പാടുള്ളൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമവിരുദ്ധമായ രൂപമാറ്റങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്ന സ്ഥാനത്താണ് പുതിയ ഇളവുകൾ.















