spot_img

‘കൈയോട് കൈ’ ചേർത്ത് പാലാ നഗരം; മാസ് ക്ലീനിംഗ് ശുചീകരണ യജ്ഞത്തിന് നഗരസഭ തുടക്കമിട്ടു

spot_img

Date:

പാലാ: മാലിന്യരഹിത പുതിയ കേരളം എന്ന ലക്ഷ്യത്തോടെ പാലാ നഗരസഭയുടെ നേതൃത്വത്തിൽ ‘കൈയോട് കൈ’ ശുചീകരണ യജ്ഞത്തിന് തുടക്കമായി. സ്വച്ഛതാ ഹി സേവ 2026 കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മാസ് ക്ലീനിംഗ് ശുചീകരണ പരിപാടി പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം ചെയ്തു.

വിവിധ സന്നദ്ധ സംഘടനകളെയും യുവജന കൂട്ടായ്മകളെയും ഏകോപിപ്പിച്ചാണ് നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കെ.വി.വി.ഇ.എസ് യൂത്ത് വിങ് പാലാ, ലയൺസ് ക്ലബ് പാലാ സെൻട്രൽ ഡിസ്ട്രിക്റ്റ് 318-ബി, ആർ.ബി.ഐ ആർ.ബി.ഒ പാലാ, എൻബ്രിഡ്ജ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ, റോട്ടറി ക്ലബ് പാലാ എന്നീ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു യജ്ഞം.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജിത പ്രകാശ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, വൈസ് ചെയർമാൻ ബിജു മാത്യൂസ്, മറ്റ് നഗരസഭാ കൗൺസിലർമാർ, ജനപ്രതിനിധികൾ, നഗരസഭാ ജീവനക്കാർ എന്നിവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി.

പാലാ ടൗണിലെ വിവിധ പ്രധാന കേന്ദ്രങ്ങളിലാണ് മാസ് ക്ലീനിംഗ് നടന്നത്. ‘കൈയോട് കൈ ചേർത്ത് ശുചിത്വ പാലാ’ എന്ന സന്ദേശവുമായി നഗരത്തിന്റെ സമഗ്ര ശുചിത്വം ഉറപ്പാക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related