തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (Central Sector Scholarship) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. നവംബർ 30-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2026-ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ കോഴ്സിന് ഒന്നാം വർഷം ചേർന്നവരുമായ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. അപേക്ഷകരുടെ പ്രായം 18-നും 25-നും ഇടയിലായിരിക്കണം.
യോഗ്യരായ വിദ്യാർത്ഥികൾ www.scholarship.gov.in എന്ന നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് ഫ്രഷ് / റിന്യൂവൽ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
















