spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 20

spot_img

Date:

📰👉 വെസ്റ്റ് ബാങ്കിൽ അവശേഷിക്കുന്ന അവസാനത്തെ ക്രിസ്ത്യൻ ഗ്രാമമായ തയ്ബെയിലെ 1,500 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സെന്റ് ജോർജ്ജ് പള്ളിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സെന്റ് ജോർജ്ജ് ദേവാലയത്തിനു നേരെയാണ് ഇസ്രായേലി കുടിയേറ്റക്കാര്‍ ആക്രമണം നടത്തിയത്. മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയത്തിനും അതിനടുത്തുള്ള ക്രിസ്ത്യൻ സെമിത്തേരിക്കും കേടുപാടുകളും സംഭവിച്ചിരിന്നു

📰👉 മലേഷ്യ സന്ദർശനത്തിന് ഇന്ത്യൻ പൗരന്മാർക്ക് നൽകിയിരുന്ന വിസരഹിത സൗകര്യം നിർത്തലാക്കുന്നു. ഇനിമുതൽ മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യൻ പാസ്പോർട്ഉടമകളും രാജ്യത്ത് എത്തുന്നതിന് മുൻപായി സാധുതയുള്ള വിസ എടുക്കേണ്ടതുണ്ട്. 2027 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും

📰👉 തമിഴ്നാട്ടിലേക്ക് എത്തേണ്ട വൻകിട നിക്ഷേപ പദ്ധതികളുടെ രഹസ്യവിവരങ്ങൾ ആന്ധ്രപ്രദേശിലേക്ക് ചോർത്തി നൽകിയെന്ന ആരോപണത്തിന് പിന്നാലെ ഗൈഡൻസ് തമിഴ്‌നാടിലെ 15 ഉദ്യോഗസ്ഥരെ പുറത്താക്കി മുഖ്യമന്ത്രി ജോസഫ് വിജയ്. സംസ്ഥാന നിക്ഷേപ പ്രോത്സാഹന ഏജൻസിയാണ് ‘ഗൈഡൻസ് തമിഴ്നാട്

📰👉 തമിഴ്‌നാട് മന്ത്രിയുടെ വിവാദ വനയാത്രയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക. മുതുമല ദേശീയ ഉദ്യാനത്തിലെ സവാരിക്കിടെ തമിഴ്‌നാട് മന്ത്രി വന്നി അരശ് നിരോധിത മേഖലയിൽ ഇറങ്ങുകയും വന്യമൃഗങ്ങൾക്കടുത്തേക്ക് പോവുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിഷയത്തിൽ കർണാടക വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്

📰👉 പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും. വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത ‘സമാധാന പ്രഖ്യാപന’ത്തിലാണ് മൂന്ന് രാഷ്ട്രത്തലവന്മാരും ഇക്കാര്യം വ്യക്തമാക്കിയത്.

📰👉 മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾക്കിടെ ബംഗ്ലാദേശിൽ വീണ്ടും സംഘർഷവും കലാപവും. രാജ്യത്തിന്റെ മുൻ ഇടക്കാല സർക്കാരിലെ ചീഫ് അഡ്വൈസറും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന്റെ കുടുംബവീട് അക്രമികൾ തീയിട്ടതായി ബംഗ്ലാദേശ് പോലീസ് അറിയിച്ചു.

📰👉 ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നൽകി.

📰👉 വ്യക്തിപരമായ കാരണത്താലാണ് ബിജെപി വിട്ടതെന്ന് പത്മജാ വേണുഗോപാൽ. ബിജെപിയുടെ ഐഡിയോളജിയും തന്റെ ഐഡിയോളജിയുമായി തീരെ ചേർന്നുപോകുന്നില്ല. അക്കാര്യം തുടക്കത്തിലേ മനസ്സിലായിരുന്നു. പക്ഷേ, ഒരു പാർട്ടിയിൽനിന്ന് ചെന്ന ഉടനേ പോരാൻ പാടില്ലല്ലോ പത്മജ കൂട്ടിച്ചേർത്തു.

📰👉 ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വീകരിക്കണോയെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെ എന്ന് സഹോദരനും മന്ത്രിയുമായ കെ.മുരളീധരൻ. ബിജെപി വിടുകയാണെന്ന് തന്നെ പത്മജ അറിയിച്ചിരുന്നുവെന്നും അതിന്റെ കാരണങ്ങളൊന്നും തനിക്കറിയില്ലെന്നും മുരളീധരൻ പറഞ്ഞു.

📰👉 ആധാര്‍ കാര്‍ഡ് ഒരാളുടെ ജനനത്തീയതിയുടെ തെളിവായി കണക്കാക്കാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ഇതുസംബന്ധിച്ച ലേബര്‍ കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related