spot_img

ചരിത്രനേട്ടം കുറിച്ച് വോയേജർ 1; ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെ, നാഴികക്കല്ല് പിന്നിട്ടത് 49 വർഷവും 2 മാസവും 11 ദിവസവും കൊണ്ട്

spot_img

Date:

ന്യൂയോർക്ക്: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ റോബോട്ടിക് പേടകം ‘വോയേജർ 1’. 49 വർഷവും രണ്ട് മാസവും 11 ദിവസവും സഞ്ചരിച്ചാണ് പേടകം ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം (One Light-Day) എന്ന ചരിത്രദൂരത്തിലേക്ക് എത്തിയത്.

മണിക്കൂറിൽ 61,000 കിലോമീറ്റർ വേഗതയിൽ സൗരയൂഥത്തിന് പുറത്തേക്ക് കുതിക്കുന്ന വോയേജർ 1, ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 3.46-നാണ് ഈ നേട്ടം കൈവരിച്ചത്. അതായത്, പേടകത്തിൽ നിന്ന് പുറപ്പെടുന്ന ഒരു പ്രകാശരശ്മിയോ റേഡിയോ സിഗ്നലോ ഭൂമിയിലെത്താൻ ഇനി കൃത്യം 24 മണിക്കൂർ (ഒരു ദിവസം) എടുക്കും. ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവെന്ന ബഹുമതിയും വോയേജർ 1-ന് സ്വന്തമാണ്.

1977 സെപ്റ്റംബർ 5-ന് ഫ്ലോറിഡയിലെ കേപ് കനാവറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് വോയേജർ 1 അതിന്റെ ചരിത്രദൗത്യം ആരംഭിച്ചത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും പേടകം നാസയുമായി ആശയവിനിമയം നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഭാവിയിൽ എപ്പോഴെങ്കിലും ഈ പേടകം കണ്ടെത്തുന്ന അന്യഗ്രഹ നാഗരികതയ്ക്ക് മനുഷ്യരാശിയെ പരിചയപ്പെടുത്താനായി 12 ഇഞ്ച് സ്വർണ്ണം പൂശിയ ചെമ്പ് ഡിസ്കായ ‘ഗോൾഡൻ റെക്കോർഡും’ ഇതിൽ സൂക്ഷിച്ചിട്ടുണ്ട്. 115 ചിത്രങ്ങൾ, പ്രകൃതിദത്ത ശബ്ദങ്ങൾ, വിവിധ സംഗീത ശേഖരങ്ങൾ, 55 ഭാഷകളിലെ ആശംസകൾ എന്നിവയാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related