കോട്ടയം: മണ്ണാറക്കയം ലക്ഷ്മി നാരായണ ക്ഷേത്രത്തിന്റെ സമീപമുള്ള കലുങ്കിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ മണ്ണാറക്കയം മുതൽ
അഞ്ചിലിപ്പവരെ വാഹന ഗതാഗതം ഒക്‌ടോബർ അഞ്ച് (തിങ്കൾ) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ നിരോധിച്ചതായി കെ.ആർ.എഫ്.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ
അറിയിച്ചു. അഞ്ചിലിപ്പ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ മണ്ണാറക്കയം ലക്ഷ്മി നാരായണ ക്ഷേത്രം വഴിയുള്ള വാഹനങ്ങൾ മണ്ണാറക്കയം ബ്രിഡ്ജ് ഞല്ലമറ്റം വയൽ റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്.















