പാലാ: കേരളത്തിലെ ആദ്യത്തെ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ പാലാ അഡാർട്ട് (ADART) സേവന പാതയിൽ 43-ാം വർഷത്തിലേക്ക് പ്രവേശിച്ചു. സ്ഥാപനത്തിന്റെ 42-ാം വാർഷിക ആഘോഷവും അൽ അറ്റീൻ, അൽ അനോൺ, ആൾക്കഹോളിക് അനോണിമസ് എന്നിവയുടെ സംയുക്ത സംഗമവും അഡാർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
പാലാ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ച വാർഷിക ആഘോഷ സമ്മേളനം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രോജക്ട് ഡയറക്ടർ ഫാദർ ജെയിംസ് പൊരുന്നോലിൽ, പ്രൊജക്റ്റ് കോഡിനേറ്റർ എൻ.എം. സെബാസ്റ്റ്യൻ, എസ്.എൽ.സി.എ. കോഡിനേറ്റർ ടി.എം. മാത്യു, അഡാർട്ട് സീനിയർ കൗൺസിലർ ജോയ് കെ. മാത്യു തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് കൗൺസിലർമാരായ ലിപി അഗസ്റ്റിൻ, ലിജോ ജോസ്, കെ.ആർ. മധു, റോസിലിൻ, സൗമ്യ, റിച്ചു എസ്. കാപ്പൻ, ടോമി, പാപ്പച്ചൻ മുത്തോലി എന്നിവർ നേതൃത്വം നൽകി.















