തെക്കൻ ലെബനോണിൽ വെടിനിർത്തലിന് വിസമ്മതിച്ച് ഇസ്രയേൽ. ഇരു രാജ്യങ്ങളും കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ചർച്ചയ്ക്കുള്ള സമയവും സ്ഥലവും ഇരുരാജ്യങ്ങളും പരസ്പരം ചർച്ച ചെയ്ത്
തീരുമാനിക്കും. അതേസമയം സ്ഥിരം വെടിനിർത്തലിന് ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചയ്ക്കും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നേതൃത്വം നൽകും. രണ്ട് ദിവസത്തിനുള്ളിൽ ചർച്ച നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
















