കോർവ കോട്ടയം ജില്ലാ കമ്മറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം മാഞ്ഞൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ സ്ത്രീകൾ താമസിക്കുന്ന സാൻജോ ഭവനിൽ വെച്ചു നടത്തി.
പ്രസിഡന്റ് ഒ. ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ജലവിഭവ ഭവന നിർമ്മാണ വകുപ്പുമന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി പി.ചന്ദ്രകുമാർ, വർക്കിംഗ് പ്രസിഡന്റ് കെ.സി ഉണ്ണിക്കൃഷ്ണൻ, ട്രഷറർ സജിത് ബാബു, കെ.ആർ ഉണ്ണിക്കൃഷ്ണൻ, കോർവ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ബിജോ കൃഷ്ണൻ,കോർവ രക്ഷാധികാരി ബി. രാജീവ്, സുജ.എസ്.നായർ ത്രേസ്യാമ്മ ജോൺ പുഷ്പ ശ്രീ പ്രകാശ്,ഐ ഷ എം. എന്നിവർ സംസാരിച്ചു അന്തേവാസികൾക്ക് ഓണ സദ്യയും ഓണക്കോടിയും നൽകി.















