ക്ഷേത്രത്തിൽ നടന്ന ഹോമത്തിന് നിയമസഭാസ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭദ്ര ദീപപ്രകാശനം നടത്തി. ചമയംകരശ്രീഭദ്രകാളി ക്ഷേത്ര ദേവസ്വം ട്രെസ്റ്റും എട്ടുവീട് ജീവാമൃതം ട്രെസ്റ്റിന്റെയും നേതൃത്വത്തിലാണ് സ്പ്ത കുണ്ഡ മഹാമൃത്യുഞ്ചയ ഹോമം നടന്നത്.
തുടർന്ന് നാരീപൂജയും ഗോപൂജയും നടന്നു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിച്ചു. മൃത്യംഞ്ചഹോമത്തിന് ചെമ്മനത്തുകര ഷിബു ശാന്തി, ഉണ്ണി ശാന്തി ടി.വി പുരം, ദീപു ശാന്തി, കണ്ണൻ ശാന്തി, രാഗേഷ് ശാന്തി പ്രജീഷ്, ശാന്തി ഇടയാഴം രഞ്ജിത്ത്, പ്രജീഷ് ശാന്തി കൊടുപ്പാടം, എന്നിവർ നേതൃത്വം നൽകി. തുടർന്ന് അഷ്ടപദിയും, പ്രസാദ വിതരണവും നടന്നു.















