spot_img

സബർമതി ട്രെയിൻ തീപിടിത്ത പരാമർശവും നരസിംഹ റാവുവിനെ അവഗണിച്ചതും; സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പിനെതിരെ വിയോജിപ്പുമായി രാകേഷ് അസ്താന

spot_img

Date:

ന്യൂഡൽഹി: 2002-ലെ സബർമതി എക്സ്പ്രസ് ട്രെയിൻ തീപിടിത്തത്തെക്കുറിച്ച് സോണിയ ഗാന്ധിയുടെ ‘ബിലോംഗിംഗ്’ (Belonging) എന്ന ഓർമ്മക്കുറിപ്പിലുള്ള പരാമർശങ്ങളെ പൂർണ്ണമായും തള്ളി ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന (SIT) രാകേഷ് അസ്താന രംഗത്തെത്തി. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെന്നായിരുന്നു സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശം. എന്നാൽ കേസിൽ അന്വേഷണം പൂർത്തിയായതാണെന്നും കുറ്റവാളികൾക്ക് കോടതി ശിക്ഷ വിധിച്ചതാണെന്നും രാകേഷ് അസ്താന വ്യക്തമാക്കി. കത്താൻ സാധ്യതയുള്ള ദ്രാവകം ഉപയോഗിച്ച് മനപ്പൂർവ്വം തീയിട്ടതാണെന്ന് തെളിഞ്ഞതാണെന്നും അദ്ദേഹം ദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

അതേസമയം, സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പിൽ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ അവഗണിച്ചതിൽ കോൺഗ്രസിനുള്ളിലും വലിയ അതൃപ്തി പുകയുകയാണ്. നരസിംഹ റാവുവിനെക്കുറിച്ച് പരാമർശിക്കുന്നത് രാജ്യത്തെ ചില വിഭാഗങ്ങളെ വേദനിപ്പിക്കുമെന്ന് കരുതിയാകാം സോണിയ ഗാന്ധി ഒഴിവാക്കിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ വിമർശിച്ചു.

നരസിംഹ റാവുവിന്റെ കുടുംബവും അവഗണനയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാജ്യത്തിനും കോൺഗ്രസിനും അദ്ദേഹം നൽകിയ സംഭാവനകളെ ബോധപൂർവ്വം തമസ്കരിക്കാനാണ് ശ്രമമെന്ന് ചെറുമകൻ എൻ.വി. സുഭാഷ് ആരോപിച്ചു. സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് അവഗണനകളുടെ കൂടി പുസ്തകമാണെന്ന വിമർശനം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശക്തമാകുകയാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related