spot_img

സർവീസ് കഴിഞ്ഞെത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്ന് ഡീസൽ മോഷണം; ഒളിക്യാമറയിൽ കുടുങ്ങിയ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

spot_img

Date:

ചേർത്തല: ആലപ്പുഴ ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ സംഭവത്തിൽ മെക്കാനിക്കൽ വിഭാഗത്തിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. മെക്കാനിക്കൽ വിഭാഗം ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മോഷണവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ (എ.ടി.ഒ) ചേർത്തല പൊലീസിൽ പരാതി നൽകി.

ബസുകളുടെ മൈലേജ് അസാധാരണമായി കുറഞ്ഞതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ആഭ്യന്തര അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് മോഷണം പുറത്തുവന്നത്. ആഭ്യന്തര അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി ബസുകളിൽ ഒളിക്യാമറ സ്ഥാപിച്ചാണ് മോഷ്ടാക്കളെ കൈയോടെ പിടികൂടിയത്.

പ്രതിദിനം 10 മുതൽ 25 ലിറ്റർ ഡീസൽ വരെ ബസുകളിൽ നിന്ന് ചോർത്തിയിരുന്നതായാണ് കണ്ടെത്തൽ. ഏറെ നാളായി ഡിപ്പോയിൽ ഇത്തരത്തിൽ മോഷണം നടക്കുന്നുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എ.ടി.ഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related