കാഞ്ഞങ്ങാട്: സംസ്ഥാന നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണങ്ങളുടെ പേരിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ കെ.പി.സി.സി ഭാരവാഹി യോഗത്തിൽ രൂക്ഷവിമർശനം. കാസർഗോഡ് ഡി.സി.സി പ്രസിഡന്റാണ് യോഗത്തിൽ ഉണ്ണിത്താനെതിരെ വിമർശനം ഉന്നയിച്ചത്. ഉണ്ണിത്താനെതിരായ വിമർശനങ്ങൾക്ക് യോഗത്തിൽ മറ്റ് ഭാരവാഹികളുടെ പിന്തുണയും ലഭിച്ചു.\
യു.ഡി.എഫ് സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താൻ രൂക്ഷമായ വിമർശനങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെയാണ് യോഗത്തിൽ പ്രതിഷേധമുയർന്നത്.
അതേസമയം, ബോർഡ്-കോർപ്പറേഷൻ വിഭജനം വൈകുന്നതിനെതിരെയും കെ.പി.സി.സി ഭാരവാഹി യോഗത്തിൽ വിമർശനമുണ്ടായി. ഭരണമാറ്റം ഉണ്ടായെന്ന പ്രതീതി പ്രവർത്തകർക്കിടയിൽ ഇല്ലെന്നായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന വാദം. ബോർഡ്-കോർപ്പറേഷൻ വിഭജനം വൈകിയെന്ന വിമർശനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തിൽ സമ്മതിച്ചു.















