ചെങ്ങളം: 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള ചെങ്ങളം സർവീസ് സഹകരണ ബാങ്കുതല ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. ജോയ് സെബാസ്റ്റ്യൻ നിർവഹിച്ചു.
സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയും ജനകീയ പങ്കാളിത്തവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ബാങ്കുതല വാരാഘോഷ പരിപാടികൾക്ക് തുടക്കമായത്. ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.















