പൂവരണി: പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ മികച്ച പ്രകടനവുമായി പൂവരണി സേക്രട്ട് ഹാർട്ട് സൺഡേ സ്കൂൾ. സാഹിത്യോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്വന്തമാക്കിയാണ് പൂവരണി സൺഡേ സ്കൂൾ നേട്ടം കൈവരിച്ചത്.
13 ഒന്നാം സ്ഥാനങ്ങളും 17 രണ്ടാം സ്ഥാനങ്ങളും 14 മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ 86 എ ഗ്രേഡുകളും 33 ബി ഗ്രേഡുകളും 12 സി ഗ്രേഡുകളും നേടി ആകെ 678 പോയിന്റുകളോടെയാണ് ഈ മിന്നുന്ന വിജയം. ബൈബിൾ ദൃശ്യാവതരണത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. മിഷൻ ക്വിസ്, ലളിതഗാനം, പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ കുട്ടികളും അധ്യാപകരും മികച്ച നേട്ടങ്ങൾ സ്വന്തമാക്കി.
വിജയികളായ വിദ്യാർത്ഥികളെയും അധ്യാപകരെയും പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ, സൺഡേ സ്കൂൾ ഡയറക്ടർ ഫാ. തോമസ് പുത്തൻപുരക്കൽ, പി.ടി.എ പ്രസിഡന്റ് ജോസ് കെ. രാജു, ഹെഡ്മാസ്റ്റർ മനു കെ. ജോസ് കൂനാനിക്കൽ, സി.എം.എൽ പ്രസിഡന്റ് ജിബിൻ ജെയിംസ് മണിയൻഞ്ചിറ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഭിനന്ദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.















