ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ വൈകുന്നേരം നടക്കാനിറങ്ങിയ മലയാളി വനിത വാഹനാപകടത്തിൽ മരിച്ചു. പാലാ രാമപുരം സ്വദേശി അഗസ്റ്റിൻ തോമസിന്റെ ഭാര്യ ലിസി തോമസ് ആണ് മരിച്ചത്. പെരിങ്ങുളഠ വാഴയിൽ കുടുംബ അംഗം ആണ് ലിസി.
ഓഗസ്റ്റ് 27-ന് വൈകുന്നേരം ഷുഗർലാൻഡിലെ ന്യൂ ടെറിറ്ററിയിലുള്ള ഹോംവാർഡുവെ റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. റോഡിലൂടെ നടക്കാനിറങ്ങിയ ലിസിയെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു.
അപകടത്തിന് പിന്നാലെ ലൈഫ് ഫ്ലൈറ്റ് മാർഗ്ഗം ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസിയുടെ സംസ്കാരം വെള്ളിയാഴ്ച അമേരിക്കയിൽ നടക്കും.

















