2026 സെപ്റ്റംബർ 16 ബുധൻ ചിങ്ങം 31
👉📰 കേന്ദ്രത്തിൽ നിന്ന് അധികമായി 150 മെഗാവാട്ട് വൈദ്യുതി ഇന്നലെ മുതൽ ലഭിച്ചു തുടങ്ങിയിട്ടും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുന്നില്ല.
വായ്പയായി ഇതര സംസ്ഥാനങ്ങളിൽ നിന്നു കിട്ടുമെന്ന് പ്രതീക്ഷിച്ച വൈദ്യുതി ഇന്നലെ കിട്ടാഞ്ഞതും ദേശീയ തലത്തിൽ വൈദ്യുതി ആവശ്യകത കുതിച്ചുയർന്നതും കേരളത്തിനു തിരിച്ചടിയായി.
👉📰 ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നായ വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറിയ്ക്കും അപ്പസ്തോലിക പുരാശേഖരത്തിനും, കൂടുതൽ സ്ഥലവും പുതിയ കെട്ടിടവും അനുവദിച്ചുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഏതാനും വര്ഷങ്ങളായി പരിശുദ്ധ സിംഹാസനത്തിന്റെ പുസ്തക ശേഖരത്തിലും അനുബന്ധ സ്ഥാപനങ്ങളുടെ രേഖകളുടെ പ്രസിദ്ധീകരണത്തിലും ഉണ്ടായ ഗണ്യമായ വർദ്ധനവും നിലവിലെ സ്ഥലസൗകര്യങ്ങളിലെ അപര്യാപ്തതയും നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
👉📰 യെമനിൽ ഹൂതി ആക്രമണങ്ങൾ ശക്തമായി തുടരുന്നതിനിടെ തന്ത്രപ്രധാന ചരക്കുപാതയായ ബാബ് എൽ മാണ്ടെബ് വഴിയുള്ള ഇന്ത്യയുടെ ഊർജ വിതരണം തടസ്സമില്ലാതെ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
👉📰 പാലായിൽ സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്. അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
👉📰 മുഖ്യമന്ത്രി വി.ഡി സതീശന്റെ മണ്ഡലത്തിൽ രാത്രി അജ്ഞാതർ ഫ്യൂസ് ഊരുന്നതായി പരാതി. ട്രാൻസ്ഫോർമറുകൾക്ക് താഴെയുള്ള ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിക്കുന്നതായി കാണിച്ച് കെ.എസ്.ഇ.ബി പോലീസിൽ പരാതി നൽകി.
👉📰 ഇഎസ്എ പരിധിയിൽനിന്നു കാർഷികഭൂമിയും ജനവാസ മേഖലകളും പൂർണമായി ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നു മന്ത്രി ടി. സിദ്ദിഖ്. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
👉📰 പിഎസ്സി പരീക്ഷാ ക്രമക്കേട് കേസിൽ നാല് പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും പിഎസ്സിയും തമ്മിലുള്ള തർക്കം മുറുകുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന പിഎഎസ്സി അംഗങ്ങളുടെ നിലപാടിനോടു വഴങ്ങേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം.
👉📰 കടുത്ത ചൂടും മഴക്കുറവും കാരണം രാജ്യത്തെ വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിലേക്ക്. സാധാരണ വേനൽച്ചൂട് കുറയുന്നതോടെ സെപ്റ്റംബറിൽ രാജ്യത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകേണ്ടതാണ്. എന്നാൽ, വേനൽക്കാലത്തെ ഏറ്റവും ഉയർന്ന ആവശ്യകതയിലേക്കാണ് ഇപ്പോൾ സെപ്റ്റംബറിലെയും വൈദ്യുതി ഉപയോഗം എത്തിനിൽക്കുന്നത്.
👉📰 ഇറാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന എട്ട് സ്ത്രീകളെങ്കിലും വധശിക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്ത് നടന്ന സർക്കാരവിരുദ്ധ പ്രക്ഷോഭങ്ങളിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുത്തവർക്കെതിരെയാണ് ഭരണകൂടം കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്.
👉📰 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേഴ്സൺ ടു മർച്ചന്റ് (P2M) ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാമെന്ന് കാട്ടി കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം. അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ പൂർണമായും സൗജന്യമായിത്തന്നെ തുടരുമെന്നും സർക്കാർ വ്യക്തമാക്കി















