വെള്ളികുളം: മാതൃവേദി തീക്കോയി ഫൊറോനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റമ്പാൻ പാട്ട് മത്സരത്തിൽ വെള്ളികുളം മാതൃവേദി യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സരത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച ടീം അംഗങ്ങളെ വെള്ളികുളം യൂണിറ്റ് ഡയറക്ടർ ഫാ. സ്കറിയ വേകത്താനവും യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് അഭിനന്ദിച്ചു.
ഫൊറോന വികാരി ഫാ. ജോർജ് വെട്ടുകല്ലേൽ, അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് കരിനാട്ട്, ജെസ്സി ഷാജി ഇഞ്ചയിൽ, ജൂബി രാജേഷ് വേലിക്കകത്ത്, ആഗി ബെന്നി കൊച്ചുവീട്ടിൽ, ലിനി ആന്റണി വെള്ളാപ്പാണിയിൽ, ജെയ്സി ബേബി മുണ്ടാട്ടുചുണ്ടയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.















