spot_img

ലോൺ എടുത്തവർക്ക് വൻ തിരിച്ചടി: റിപ്പോ നിരക്ക് 5.5 ശതമാനമായി ഉയർത്തി റിസർവ് ബാങ്ക്

spot_img

Date:

മുംബൈ: വിവിധ വായ്പകൾ എടുത്ത ഉപഭോക്താക്കൾക്ക് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. ധനനയ അവലോകന യോഗത്തിന് (MPC) ശേഷം ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.5 ശതമാനമാക്കിയതായി പ്രഖ്യാപിച്ചത്. 5.25 ശതമാനമായിരുന്നു നിലവിലെ നിരക്ക്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുകയും (EMI) പലിശ നിരക്കും വർദ്ധിക്കും. ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വീണ്ടും വർദ്ധനവ് വരുത്തുന്നത്. 2023 ഫെബ്രുവരിയിലാണ് ഇതിന് മുൻപ് ബാങ്ക് നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 6.50% ആക്കിയത്. തുടർന്ന് 2023-2024 കാലയളവിൽ നിരക്കുകൾ മാറ്റമില്ലാതെ തുടരുകയും, 2025-ൽ കുറയ്ക്കുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ ഇറാൻ യുദ്ധവും മറ്റ് ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കാരണം ഇന്ധനവില കുതിച്ചുയരുന്നതും ആഗോള വിതരണ ശൃംഖല തടസ്സപ്പെട്ടതുമാണ് നിരക്ക് വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പ ഭീഷണി ശക്തമായതും ആഗോള വിപണിയിലെ കടുത്ത അനിശ്ചിതത്വവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് റിസർവ് ബാങ്കിനെ നയിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related