കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണം നടത്തുകയും അതേത്തുടർന്ന് വിവിധ മത്സരങ്ങൾ
സംഘടിപ്പിക്കുകയും ചെയ്തു. കേരള ശ്രീമാൻ മത്സരവും കേരളം @ 70 എന്ന പേരിൽ ക്വിസ് മത്സരവും നടത്തി. കൂടാതെ ദിനാഘോഷത്തിന് മാറ്റുകൂട്ടാൻ സ്കൂൾ ഗ്രൗണ്ടിൽ കേരളഭൂപടത്തിനുള്ളിൽ കുട്ടികൾ
അണിനിരന്നത് വർണ്ണമനോഹരമായ കാഴ്ചയായിരുന്നു. ദിനാചരണ പരിപാടികൾ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു . വിവിധ മത്സരങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി. കുട്ടികൾ വളരെ സന്തോഷത്തോടെ ദിനാചരണ പരിപാടികളിൽ പങ്കെടുത്തു.















