ഭരണങ്ങാനം / പാലാ: പാലാ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വേറിട്ടതും മനോഹരവുമായ തുടക്കം. സെന്റ് മേരീസ് ഹൈസ്കൂളിലെ ആൺകുട്ടികൾ അവതരിപ്പിച്ച മനോഹരമായ പ്രെയർ ഡാൻസ് (പ്രാർത്ഥനാ നൃത്തം) കാണികളുടെയും സംഘാടകരുടെയും മനംകവർന്നു.
സാധാരണയായി പെൺകുട്ടികൾ അവതരിപ്പിക്കാറുള്ള പ്രാർത്ഥനാ ഗാനങ്ങൾക്കും നൃത്തങ്ങൾക്കും പകരം, ആൺകുട്ടികൾ ഭക്തിസാന്ദ്രമായ താളത്തിൽ ചുവടുകൾ വെച്ചത് ഉദ്ഘാടന ചടങ്ങിന് പുതിയ അനുഭവമായി.















