സംസ്ഥാനത്ത് ഭരണതലത്തിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.എ.എസ് തലപ്പത്ത് വീണ്ടും വ്യാപക അഴിച്ചുപണി. എം.ജി. രാജമാണിക്യത്തെ കെ.എസ്.ഇ.ബി (KSEB)
ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി. എൻ. പ്രശാന്താണ് പുതിയ കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേൽക്കുക.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റിയിട്ടുണ്ട്. മുഹമ്മദ് ഹനീഷിനാണ് പകരം ആരോഗ്യവകുപ്പിന്റെ പുതിയ ചുമതല നൽകിയിരിക്കുന്നത്.















