2026 സെപ്റ്റംബർ 17 വ്യാഴം കന്നി 01
👉📰 എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.) അടിസ്ഥാനമാക്കുന്ന പരമാവധി ശമ്പളപരിധി 15,000 രൂപയിൽനിന്ന് 25,000 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ. ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് കൂടി ഇതിന്റെ പ്രയോജനം ലഭിക്കും
👉📰 ജർമനിയിലെ പള്ളിയിൽ വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കെ അജ്ഞാതർ പടക്കങ്ങളും തീപ്പന്തങ്ങളും എറിഞ്ഞു മ്യൂണിക്-ഫ്രെയ്സിംഗ് അതിരൂപതയ്ക്കു കീഴിലുള്ള ഹാറിനടുത്ത സീർസിയിലെ സെന്റ് ബോനിഫസ് പള്ളിയിൽ ഒന്നാം ക്ലാസുകാരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രത്യേക വിശുദ്ധ കുർബാനയും അനുഗ്രഹ പ്രാർഥനയും നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
👉📰 സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശ് സർക്കാർ തരാമെന്നു പറയുന്ന 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണെന്നും അതുകൊണ്ടു കേരളത്തിന് അധികം പ്രയോജനം വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
👉📰 പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന മാത്യു കുഴല്നാടന് എംഎല്‍എയുടെ വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍. മുര്‍ഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡല് ആണ് പിടിയിലായത്. ബിഷ്ണു നേരത്തെയും സമാനമായ മോഷണ കേസുകളില്‍ പ്രതിയായിരുന്നു.
👉📰 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസേവനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ബിജെപി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ‘സേവാ സങ്കല്പ് അഭിയാന്’ കേരളത്തില്സപ്തംബര് 17 മുതല്‍ ഒക്ടോബര്‍ 17 വരെയാണ്.വിശ്വകര്‍മ്മ ജയന്തി ദിനമായ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം കൂടിയാണ്.
👉📰 വലിയതോതിൽ ഊർജം സംഭരിച്ചുവയ്ക്കാനും ആവശ്യമുള്ളപ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കാനും സഹായിക്കുന്ന ജലവൈദ്യുത പദ്ധതിയായ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി നടപ്പിലാക്കാൻ കെഎസ്ഇബി. പാരിസ്ഥിതിക പ്രശ്നമില്ലെന്നു കണ്ടെത്തിയതോടെ സംസ്ഥാന സർക്കാരും പച്ചക്കൊടി കാണിച്ചിരിക്കുകയാണ്.
👉📰 പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ചെയർമാനും അംഗങ്ങളും ഹാജരാകണമെന്നും, അവർക്ക് പ്രത്യേക പരിരക്ഷയൊന്നുമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കാനും പി.എസ്.സി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
👉📰 ഉപയോക്താക്കൾക്ക് സ്വർണാഭരണത്തിന്റെ പരിശുദ്ധിയും ഗുണനിലവാരവും പരിശോധിക്കാൻ ഡിജിറ്റൽ സംവിധാനമൊരുക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്). മൊബൈൽ ആപ്ലിക്കേഷൻ വഴി സ്വർണാഭരണത്തിലെ ഹാൾമാർക്കിംഗ് എച്ച്യുഐഡി നന്പർ സ്കാൻ ചെയ്ത് ആഭരണത്തിന്റെ ശുദ്ധത, നിർമാതാവ്, ജ്വല്ലറിയുടെ പേര്, ഹാൾമാർക്കിംഗ് ചെയ്ത സെന്റർ എന്നിവയുടെ പൂർണവിവരങ്ങൾ തത്സമയം പരിശോധിക്കാം.
👉📰 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം ചാർജ് ഏർപ്പെടുത്തിയതിനെത്തുടർന്ന് രാജ്യത്തെ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമായി. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം ചാർജ് ഏർപ്പെടുത്തിയതിനെത്തുടർന്ന് രാജ്യത്തെ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമായി.















