കുടക്കച്ചിറ: രാമപുരം ഉപജില്ല ശാസ്ത്രമേള 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ നോബൽ ഫ്രാൻസീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മികച്ച വിജയം നേടി വിദ്യാലയത്തിന് അഭിമാനമായി മാറിയ നോബൽ ഫ്രാൻസീസിനെ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും പി.ടി.എയും ചേർന്ന് അഭിനന്ദിച്ചു.















