സി.എം.പി ഏറ്റുമാനൂർ ഏരിയ സമ്മേളനം അതിരമ്പുഴ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ വി. എ. ജോസഫ് നഗറിൽ വച്ച് നടന്നു. കെ. കെ. കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സി.എം.പി ജില്ലാ സെക്രട്ടറി തമ്പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ഏരിയ സെക്രട്ടറിയായി രാജേഷിനെയും 14 അംഗ ഏരിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി 5 മാസം പിന്നിടുമ്പോൾ ജനങ്ങൾക്ക് വലിയ പ്രത്യാശയാണ് നൽകുന്നതെന്ന് സമ്മേളനം വിലയിരുത്തി. പ്രിയദർശനി യാത്രാസൗകര്യം, കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, സ്കൂൾ വിദ്യാർഥിനികൾക്ക് മാസത്തിൽ 3 ദിവസം അവധി, ലഹരിവിരുദ്ധ ക്യാമ്പയിൻ, തൂഫാൻ തുടങ്ങിയ ജനക്ഷേമ പദ്ധതികളിലൂടെ ഇതൊരു ജനകീയ ഭരണമാണെന്ന് സർക്കാർ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ. ഐ. മത്തായി, കെ. കെ. മോഹനൻ, ലേഖ ഗോപിനാഥ്, കൺട്രോൾ കമ്മീഷൻ അംഗം അഡ്വ. രാജീവ്, ഏരിയ സെക്രട്ടറി രാജേഷ്, ഷാജി ഫിലിപ്പ്, റ്റി. വി. തങ്കച്ചൻ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.















