📰👉 വാട്ടര്‍ അതോറിറ്റിയില്‍ സമഗ്രമായ അഴിച്ചുപണി നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കും ഇതിന്റെ ഭാഗമായി ഡിസംബര്‍ 31 ന് മുന്‍പ് പുതിയ ഘടന നടപ്പാക്കും
📰👉 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതുവരെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമരം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കുമെതിരെയാണ് പാർട്ടി പോരാടുന്നത്.
📰👉 കൊച്ചിയില്‍ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യബസ്. ഹൈക്കോടതിക്ക് സമീപയാണ് സംഭവം. പരുക്കേറ്റ സിപിഒ ശ്രീദത്ത് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ‘മഹാത്മ’ ബസും ബസ് ഓടിച്ച ഡ്രൈവര്‍ കാക്കനാട് സ്വദേശി അനീഷിനെയും പോലീസ്കസ്റ്റഡിയിലെടുത്തു
📰👉 ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിന് മധ്യപക്ഷ പാർട്ടിയായ യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ ക്ഷണിച്ചിരിക്കുകയാണ് പ്രസിഡന്റ് ഐസക് ഹെർസോഗ്. ഇസ്രയേൽ സമയം ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക ചുമതല ഐസൻകോട്ടിന് പ്രസിഡന്റിന്റെ വസതിയിൽവെച്ച് നൽകുകയും ചെയ്തു.
📰👉 ഇറാനെതിരേയുള്ള ഇസ്രയേലിന്റെ ദൗത്യം പൂർത്തിയായിട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്സ്. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഇറാൻ പുനഃരാരംഭിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
📰👉 പെട്രോളിൽ അനുവദനീയമായ അളവിനെക്കാൾ കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന കർണാടക സർക്കാരിന്റെ ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. എഥനോൾ കലർത്തുന്നതിൽ ചില പെട്രോൾ പമ്പുകൾ അനുവദനീയ പരിധി ലംഘിച്ചതായി സർക്കാരിന് പരാതികൾ കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
📰👉 നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർത്തെന്നും ‘വോട്ട് നിരോധനം’ രാജ്യത്തെ രാഷ്ട്രീയവ്യവസ്ഥിതിയെ തകർക്കുകയാണെന്നും കോൺഗ്രസ്. രണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഭാവനകളാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി
📰👉 ശനിയാഴ്ച പോളിഷ് നഗരമായ ക്രാക്കോവിൽ നടന്ന വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. നഗരമധ്യത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ആയുധധാരിയായ അക്രമിയെ പോലീസ് വെടിവച്ച് കൊന്നു.
📰👉 ഛത്തീസ്ഗഡിലെ ബസ്തറിൽ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചു. നക്സലിസത്തിനും മാവോയിസ്റ്റ് തീവ്രവാദത്തിനുമെതിരായ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചതിനു ശേഷമുള്ള ആദ്യത്തെ ദീപാവലി എന്ന നിലയിലാണ് അദ്ദേഹംഇത്തവണ ബസ്തറിൽ ദീപാവലി ആഘോഷിക്കുന്നത്.
📰👉 ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപക ചെയര്മാന് ആര് പ്രേംകുമാറിനെ ചോദ്യം ചെയ്യാനായി അടുത്ത ആഴ്ചയോടെ ഇ ഡി നോട്ടീസ് നല്‍കും. പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. പ്രേംകുമാര്‍ വിദേശത്താണെന്നാണ് വിവരം. നോട്ടീസ്നോട്ടീസ് കൈപ്പറ്റിയില്ലെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനുളള നീക്കവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നുണ്ട്.















