പെട്രോളിൽ നിർദ്ദിഷ്ട അളവിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടെന്ന കർണാടക സർക്കാരിന്റെ പരിശോധനാ റിപ്പോർട്ട് തള്ളി പ്രമുഖ എണ്ണക്കമ്പനികൾ. സംസ്ഥാന സർക്കാർ നടത്തിയത് അംഗീകൃത
രീതിയിലുള്ള പരിശോധനയല്ലെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ സംയുക്ത വാർത്താക്കുറിപ്പ് പുറത്തിറക്കി.
ബി.ഐ.എസ് (BIS) മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിച്ചാണ് പെട്രോളിൽ എഥനോൾ ചേർക്കുന്നതെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.















