spot_img

സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പാലായിൽ സമാപനം; ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ കാഴ്ചപ്പാട് തുറന്ന് മൂന്നുദിന ദേശീയ സമ്മേളനം

spot_img

Date:

ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കൂട്ടായ്മയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ പ്രൗഢോജ്ജ്വല സമാപനം. വിദ്യാഭ്യാസ വിചക്ഷണരും ആത്മീയ നേതാക്കളും ഭരണകർത്താക്കളും പങ്കെടുത്ത മൂന്നു ദിവസത്തെ ദേശീയ സമ്മേളനം ഉന്നതവിദ്യാഭ്യാസ രംഗത്ത് പുത്തൻ ദിശാബോധത്തിന് വഴിയൊരുക്കി.

സി.ബി.സി.ഐ. പ്രസിഡന്റും ഹൈദരാബാദ് മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പുമായ കർദിനാൾ ആന്റണി പൂളയാണ് ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസം സമൂഹത്തെ പരിവർത്തനം ചെയ്യാനുള്ള കരുത്തുറ്റ ആയുധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉത്തമരായ മനുഷ്യരെ വാർത്തെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യാതിഥിയായ മന്ത്രി റോജി എം. ജോൺ പറഞ്ഞു. സ്വകാര്യ സർവകലാശാലകൾക്കായുള്ള പുതിയ നിയമനിർമ്മാണം അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ചടങ്ങിൽ നാഗ്പൂർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഏലിയാസ് ഗോൺസാൽവസ്, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മോൺ. ഡോ. ജോസഫ് തടത്തിൽ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. പ്ലാറ്റിനം ജൂബിലി സുവനീർ, ചരിത്ര പുസ്തകം, ഡയറക്ടറി എന്നിവയുടെ പ്രകാശനവും എക്സലൻസ് അവാർഡ് വിതരണവും ചടങ്ങിൽ നടന്നു.

ശ്രിജൻ പാൽ സിംഗ്, എ. എച്ച്. സാഗർ, ഡോ. ഫാ. തോമസ് സി. മാത്യു, ടി. കെ. ജോസ് ഐ.എ.എസ് എന്നിവർ വിവിധ വിഷയാധിഷ്ഠിത സെഷനുകളിൽ പ്രഭാഷണം നടത്തി. നാഗ്പൂർ ആർച്ച് ബിഷപ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും വാർഷിക പൊതുയോഗത്തിനും ശേഷം ഔദ്യോഗിക സമാപന സമ്മേളനത്തോടെ ജൂബിലി ആഘോഷങ്ങൾ പൂർത്തിയായി. സേവ്യർ ബോർഡ് ഭാരവാഹികളായ ഡോ. ഫാ. പ്രവീൺ മാർട്ടിസ് എസ്.ജെ., ഡോ. സി. പേൾ ഡിസൂസ, ഡോ. സി. ദീപ്തി, റവ. പ്രൊഫ. ഡോ. ജെയിംസ് ജോൺ മംഗലത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related