സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷനുകളുടെ വിതരണം ഇന്ന് (സെപ്റ്റംബർ 24 വ്യാഴാഴ്ച) മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു.
ഇതിൽ അർഹരായ വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിവരടങ്ങുന്ന സാമൂഹ്യ സുരക്ഷാ പെൻഷനായി 957.93 കോടി രൂപയും, വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടുന്ന ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് മാറ്റി വെച്ചിരിക്കുന്നത്.
ഗുണഭോക്താക്കൾക്ക് തുക ബാങ്ക് അക്കൗണ്ടുകൾ വഴിയും, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലെത്തിച്ചും നൽകും. പെൻഷൻ തുക വിതരണം ഒക്ടോബർ 5-നകം പൂർത്തിയാക്കണമെന്നാണ് ബാങ്കുകൾക്കും സഹകരണ സംഘങ്ങൾക്കും നിർദേശം നൽകിയിരിക്കുന്നത്.















