2026 സെപ്റ്റംബർ 24 വ്യാഴം കന്നി 08
👉📰 3,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ലോംഗ് റേഞ്ച് ആക്രമണ ഡ്രോണുകൾ പാകിസ്ഥാൻ നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ. പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോടെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പാകിസ്ഥാന്റെ ആക്രമണ പരിധിയിലാകുമെന്ന മുന്നറിയിപ്പ് പ്രതിരോധ വിദഗ്ധർ നൽകുന്നു.
👉📰 അടുത്ത ഞായറാഴ്ച (സെപ്റ്റംബർ 27) രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. സെപ്റ്റംബർ 28 മുതൽ ബാങ്ക് ജീവനക്കാർ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബാങ്കുകൾ തുറക്കാൻ തീരുമാനിച്ചത്.
👉📰 സംസ്ഥാനത്തെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് വിശദമായ ഭൂപടം തയ്യാറാക്കാൻ പരിസ്ഥിതി വകുപ്പിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പരിസ്ഥിതി ലോല മേഖല 98 വില്ലേജുകളായി ചുരുക്കിയ റിപ്പോർട്ടാകും കേന്ദ്ര സർക്കാരിന് സമർപ്പിക്കുക.
👉📰 കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്.
👉📰 പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങളിൽ ഇ.ഡി.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ചു. എസ്.പി. വിക്രമനാണ് അന്വേഷണ ചുമതല.
👉📰 യു.പി, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്ക് ഒക്‌ടോബർ 16-ന് തെരഞ്ഞെടുപ്പ് നടക്കും.
👉📰 കടുത്ത എൽനിനോ പ്രഭാവവും ഉഷ്ണതരംഗവും കാരണം 2027 ഫെബ്രുവരി വരെ ലോകത്താകമാനം 4.5 ലക്ഷം അധിക മരണങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ക്ലൈമറ്റ് ഇംപാക്ട് ലാബ് റിപ്പോർട്ട്.
👉📰 കേരളത്തിൽ ഒരു മാസത്തിനിടെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ട്രെയിനിൽ നിന്ന് 48 മോഷ്ടാക്കളെ റെയിൽവേ പോലീസ് പിടികൂടി. 30 ലക്ഷത്തിലധികം രൂപയുടെ വസ്തുക്കൾ കണ്ടെടുത്തു.
👉📰 2019-ലെ ഈസ്റ്റർ ദിന ബോംബാക്രമണ കേസിൽ 15 ഭീകരർ കുറ്റക്കാരാണെന്ന് ശ്രീലങ്കൻ കോടതി കണ്ടെത്തി. മാസങ്ങൾക്ക് ശേഷം ഇറാനും അമേരിക്കയും ആശയവിനിമയം നടത്തിയത് മധ്യപൂർവേഷ്യൻ സമാധാനത്തിന് പുതിയ പ്രതീക്ഷ നൽകുന്നു.















