ദേശീയപാത 66-ല്‍ നാട്ടികയില്‍ ഇന്ന് ടോള്‍പിരിവ് ആരംഭിക്കാനിരിക്കേ പ്രതിഷേധം ശക്തം. യുഡിഎഫ് മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെ സംഘര്‍ഷമുണ്ടായി. പ്രതിഷേധവുമായി ജനകീയ സമിതിയും രംഗത്തെത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍വീസ് റോഡ് ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങള്‍ ഇല്ലാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ, ടോള്‍ പിരിവ് നിര്‍ത്തി വയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ നിര്‍ദ്ദേശം നല്കി.
ടോള്‍ പ്ലാസയിലേക്ക് ഡിവൈഎഫ്ഐയും മാര്‍ച്ച് നടത്തി. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ സ്ഥലത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായി. ടോള്‍ പ്ലാസയിലേക്ക് സിപിഐഎമ്മും മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.
പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. നാട്ടികയിലെ ടോള്‍ പ്ലാസയ്ക്കെതിരെ ബിജെപി ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ദേശീയപാത 66ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെയാണ് പ്രതിഷേധം.















